Connect with us

National

യു പിയില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ ചോര്‍ച്ച; മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ഏഴുപേര്‍ മരിച്ചു

Published

|

Last Updated

ലക്‌നോ | യു പിയില്‍ കെമിക്കല്‍ ഫാക്ടറിയിലെ ഗ്യാസ് പൈപ്പ്‌ലൈനില്‍ നിന്ന് ചോര്‍ന്ന ഗ്യാസ് ശ്വസിച്ച് മൂന്നു കുട്ടികളുള്‍പ്പടെ ഏഴുപേര്‍ മരിച്ചു. സിതാപുര്‍ ജില്ലയിലെ ബിസ്വാനിലാണ് സംഭവം. സമീപത്തെ കാര്‍പ്പെറ്റ് ഫാക്ടറി കെട്ടിടത്തിനുള്ളില്‍ ഉറങ്ങിക്കിടന്നവരാണ് ദുരന്തത്തിനിരയായത്.

പ്രദേശവാസികളാണ് ഗ്യാസ് ചോര്‍ച്ച സംബന്ധിച്ച് വിവരമറിയിച്ചതെന്ന് സിതാപുര്‍ പോലീസ് സൂപ്രണ്ട് എല്‍ ആര്‍ കുമാര്‍ പറഞ്ഞു. ഗ്യാസിന്റെ രൂക്ഷഗന്ധം മൂലം പോലീസിനും രക്ഷാപ്രവര്‍ത്തകര്‍ക്കും ആദ്യമൊന്നും അകത്തു പ്രവേശിക്കാന്‍ കഴിഞ്ഞില്ല. മരിച്ച ഏഴുപേരുടെയും മൃതദേഹം പിന്നീട് പുറത്തെടുത്തതായും സൂപ്രണ്ട് പറഞ്ഞു.

Latest