Connect with us

Kerala

സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച; സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് സഭയില്‍

Published

|

Last Updated

തിരുവനന്തപുരം | രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പിണറായി സര്‍ക്കാറിന്റെ സമ്പൂര്‍ണ ബജറ്റ് വെള്ളിയാഴ്ച സഭയില്‍. പ്രതിസന്ധി തരണം ചെയ്യാനായി വരുമാനം വര്‍ധിപ്പിക്കാനും ചെലവു ചുരുക്കാനുമായുള്ള പൊടിക്കൈകള്‍ ഉണ്ടാകുമെങ്കിലും ക്ഷേമ പദ്ധതികളില്‍ ഊന്നിയുള്ളതാകും ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റെന്നാണ് സൂചന. ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വെക്കും. രണ്ട് പ്രളയത്തിന് ശേഷമുള്ള സംസ്ഥാനത്തിന്റെ അവസ്ഥ വിശദീകരിക്കുന്നതും കേന്ദ്രനികുതി വിഹിതത്തില്‍ കുറവുണ്ടായതിന്റെ ഭാഗമായുള്ള പ്രതിസന്ധി വ്യക്തമാക്കുന്നതുമാകും സാമ്പത്തിക അവകലോകന റിപ്പോര്‍ട്ട്.

വരുമാനം വര്‍ധിപ്പിക്കാന്‍ മദ്യത്തിന്റെ വില വര്‍ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങളും നികുതി പിരിവ് കാര്യക്ഷമമാക്കാനുള്ള നടപടികളും. ബജറ്റില്‍ പ്രതീക്ഷിക്കാം. കിഫ്ബിയില്‍ പുതിയ പദ്ധതികളുണ്ടാകില്ല. അതേസമയം, നവകേരള നിര്‍മാണത്തിന് കൂടുതല്‍ പദ്ധതികളുടെ പ്രഖ്യാപനമുണ്ടായേക്കും.
കേന്ദ്ര വിഹിതം കുറഞ്ഞ സാഹചര്യത്തില്‍ ബജറ്റില്‍ നികുതികളും ഫീസുകളും വര്‍ധിപ്പിക്കാതെ മാര്‍ഗമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിട്ടുണ്ട്. മദ്യത്തിനു പുറമെ ഭൂമിയുടെ ന്യായവില, രജിസ്‌ട്രേഷന്‍ നിരക്കുകള്‍, സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസുകള്‍ എന്നിവയിലെല്ലാം ഇത്തവണയും വര്‍ധനയുണ്ടാകാന്‍ സാധ്യതയേറെയാണ്.

Latest