Connect with us

National

കര്‍ണാടകത്തില്‍ മന്ത്രിസഭാ വികസനം ഇന്ന്; 10 എം എല്‍ എമാര്‍ കൂടി മന്ത്രിമാരാകും

Published

|

Last Updated

ബെംഗളൂരു | കര്‍ണാടകത്തില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ മന്ത്രിസഭ ഇന്ന് വികസിപ്പിക്കും. രാവിലെ 10.30ന് രാജ്ഭവനില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ്, ജനതാദള്‍ എസ് പാര്‍ട്ടി വിടുകയും ബി ജെ പി സ്ഥാനാര്‍ഥികളായി മത്സരിച്ച് വിജയിക്കുകയും ചെയത് 10 എം എല്‍ എമാര്‍ക്കാണ് പുതുതായി മന്ത്രിസ്ഥാനം ലഭിക്കുകയെന്നാണ് സൂചന.

പാര്‍ട്ടി നേതാക്കളുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ മന്ത്രിസ്ഥാനങ്ങളെ സംബന്ധിച്ച് തീരുമാനം ഉണ്ടായതായി മുഖ്യമന്ത്രി യെദ്യൂരപ്പ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. മുഖ്യമന്ത്രി ഉള്‍പ്പടെ 18 മന്ത്രിമാരാണ് സംസ്ഥാന മന്ത്രിസഭയിലുള്ളത്. 34 മന്ത്രിസ്ഥാനങ്ങളില്‍ 16 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്.

Latest