Connect with us

National

നിര്‍ഭയ കേസ്: അക്ഷയ് ഠാക്കൂറിന്റെ ദയാഹരജിയും രാഷ്ട്രപതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട നാലു പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ നല്‍കിയ ദയാഹരജിയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ജനുവരി 31നാണ് ഇയാള്‍ ദയാഹരജി സമര്‍പ്പിച്ചിരുന്നത്.

നേരത്തെ മുകേഷ് സിംഗ്, വിനയ് കുമാര്‍ ശര്‍മ എന്നിവരുടെ ദയാഹരജികളും രാഷ്ട്രപതി തള്ളിയിരുന്നു.

Latest