Connect with us

Gulf

സഊദി അറേബ്യയില്‍ 'മീഡിയ സിറ്റി' പദ്ധതി ആരംഭിക്കുന്നു

Published

|

Last Updated

റിയാദ് | സഊദിയില്‍ പുതിയ “മീഡിയ സിറ്റി” ആരംഭിക്കുന്നു. ഇതുസംബന്ധിച്ച കരാറില്‍ “മീഡിയ സിറ്റി” പ്രോജക്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ ഒപ്പുവെച്ചു. പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ അറബ് മേഖലയിലെ ഒരു പ്രമുഖ മാധ്യമ, സാംസ്‌കാരിക, സാങ്കേതിക കേന്ദ്രമായി സഊദി മാറും.

തലസ്ഥാനമായ റിയാദിലാണ് പുതിയ മീഡിയ സിറ്റി സ്ഥാപിക്കുന്നത്. എംബിസി മീഡിയ ഗ്രൂപ്പ്, അല്‍ അറേബ്യ, അല്‍ ഹദത്ത് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്, സഊദി റിസര്‍ച്ച് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഗ്രൂപ്പ് എന്നിവക്കായുള്ള പുതിയ ആസ്ഥാനം മീഡിയ സിറ്റിയില്‍ നിര്‍മിക്കുന്നതിനുള്ള കരാറുകളും ഒപ്പുവച്ചിട്ടുണ്ട്. 2019 ഡിസംബറില്‍ റിയാദില്‍ നടന്ന പ്രഥമ സഊദി മീഡിയ ഫോറം സമ്മേളനത്തില്‍ മാധ്യമ വകുപ്പു മന്ത്രി തുര്‍ക്കി അല്‍ഷബാനയാണ് പുതിയ പദ്ധതിയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്.

---- facebook comment plugin here -----

Latest