Connect with us

Kerala

പാലാരിവട്ടം: ഇബ്രാഹീം കുഞ്ഞിനെതിരായ അന്വേഷണത്തിന് അനുമതിയുമായി സര്‍ക്കാര്‍ ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം | പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞിനെതിരായ അന്വേഷണത്തിന് വിജിലന്‍സിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ഇബ്രാഹീം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണര്‍ അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്. ഇതോടെ മുന്‍ മന്ത്രിയെ ചോദ്യം ചെയ്യാനായി വിജിലന്‍സ് നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയേക്കും.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തില്‍ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ കരാര്‍ കമ്പനിയായ ആര്‍ ഡി എസ് പ്രോജക്ടിന് അനുവദിച്ചതിലും അതിന് പലിശ ഇളവ് അനുവദിക്കാന്‍ നിര്‍ദേശിച്ചതിലും ഇബ്രാഹീം കുഞ്ഞിന് പങ്കുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്.

---- facebook comment plugin here -----

Latest