Connect with us

National

ഡല്‍ഹി തിരഞ്ഞെടുപ്പ്: എ എ പി വിജയിക്കുമെന്ന് എ ബി പി-സി വോട്ടര്‍ സര്‍വേ

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയം നേടുമെന്ന് എ ബി പി-സി വോട്ടര്‍ സര്‍വേ പ്രവചനം. ആകെയുള്ള 70 സീറ്റില്‍ എ എ പി 55 സീറ്റ് വരെ നേടാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. ബി ജെ പിക്ക് 10 മുതല്‍ 24 സീറ്റുകള്‍ വരെയും കോണ്‍ഗ്രസിന് നാലു വരെ സീറ്റുകളും സര്‍വേ പ്രവചിക്കുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റിലും ജയിച്ചാണ് എ എ പി ഭരണത്തിലേറിയത്. ശനിയാഴ്ചയാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.