Connect with us

Books

'ന്യൂസ് ക്യാമറക്ക് പിന്നില്‍' കോഴിക്കോട് ആവള മാനവ കലാവേദി ലൈബ്രറിക്ക് കൈമാറി

Published

|

Last Updated

കോഴിക്കോട് | കെരളി ടി വി സീനിയര്‍ ക്യാമറാമാനും ഡോക്യുമെന്ററി സംവിധായകനുമായ പി പി സലിം രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച “ന്യൂസ് ക്യാമറക്ക് പിന്നില്‍” എന്ന പുസ്തകം കോഴിക്കോട് ആവള മാനവ കലാവേദി ലൈബ്രറിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ആണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്. മാനവ കലാവേദി പ്രസിഡന്റ് എം പി ശ്രീധരന്‍ പുസ്തകം എറ്റുവാങ്ങി.

താമരശ്ശേരി ഡി വൈ എസ് പി. കെ പി അബ്ദുല്‍ റസാഖ്, മാനവ കലാവേദി സെക്രട്ടറി പി സി കുഞ്ഞുമുഹമ്മദ്, ആവള വിജയന്‍ ചടങ്ങില്‍ സംബന്ധിച്ചു. ലീഗല്‍ സര്‍വീസ് അതോറിറ്റിയും മാനവ ക്ലബും സംയുക്തമായി സംഘടിപ്പിച്ച “വയോജന നിയമ പ്രശ്‌നവും ഭരണഘടനാ ബോധവത്ക്കരണവും” എന്ന വിഷയത്തിലുള്ള ക്ലാസ് ഡി വൈ എസ് പി. കെ പി അബ്ദുല്‍ റസാക്ക് ഉദ്ഘാടനം ചെയ്തു. അഡ്വ. രജിലേഷ്, സീനിയര്‍ സിറ്റിസണ്‍ ഫോറം ജില്ലാ സെക്രട്ടറി മണ്ടോടി രാജന്‍ പ്രസംഗിച്ചു.

വിവിധ മേഖലകളില്‍ പ്രശസ്തരായ സ്വാതി ചോല, അശ്വതി വാലയില്‍ എന്നീ വിദ്യാര്‍ഥികളെയും ജീവന്‍രക്ഷാ പ്രവര്‍ത്തനം നടത്തിയ അഫ്‌സാഹ്, വടക്കന്‍ പാട്ട് കലാകാരി തറമ്മല്‍ അരിയായി അമ്മ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

Latest