Connect with us

Alappuzha

കൊറോണ: വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് രണ്ടുപേര്‍ അറസ്റ്റില്‍

Published

|

Last Updated

ആലപ്പുഴ | കൊറോണ വൈറസ് ബാധിച്ച വ്യക്തിയെ കുറിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് രണ്ടു പേരെ ആലപ്പുഴ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. താമരക്കുളം സ്വദേശികളായ ശ്രീജിത്, വികേഷ് എന്നിവരാണ് അറസ്റ്റിലായത്.

വ്യാജ വാട്‌സാപ്പ് സന്ദേശങ്ങള്‍ മറ്റ് ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്തതിനാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.