Connect with us

Kerala

വയനാട്ടില്‍ കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ചു വീണു

Published

|

Last Updated

വൈത്തിരി |  വയനാട് വൈത്തിരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് മധ്യവയസ്‌കക്ക് ഗുരുതര പരുക്ക്. തൊട്ടുപിന്നാലെ വന്ന സ്വകാര്യ ബസ് ഉടന്‍ ബ്രേക്കിട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തളിമല സ്വദേശി ശീവള്ളിയെയാണ് തലേക്കറ്റ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വൈത്തിരി ബസ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന് രാവിലെയാണ് അപകടം. സ്റ്റാന്റില്‍ നിന്ന് പുറത്തേക്കെടുത്ത കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ പിന്‍വശത്തെ ഇലക്ട്രിക് ഡോര്‍ വഴിയാണ് ശീവള്ളി തെറിച്ചുവീണത്. കൈയില്‍ ബേഗുമായി കയറിയ ശീവള്ളി ഡോറിന് തൊട്ടടുത്ത് നില്‍ക്കവേ തുറന്നിട്ട പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പരുക്കേറ്റ ശീവള്ളിയെ സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഡ്രൈവര്‍ ഡോര്‍ അടക്കാന്‍ വൈകിയതും കണ്ടക്ടറുടെ അശ്രദ്ധയും അപകടത്തിന് കാരണമായതായി നാട്ടുകാര്‍ പറഞ്ഞു. ഡ്രൈവറുടെ നിയന്ത്രണത്തിലുള്ള ഓട്ടോമാറ്റിക് ഡോറുള്ള സൂപ്പര്‍ഫാസ്റ്റ് ബസായിരുന്നു ഇത്. സാധാരണ ഗതിയില്‍ ഡബിള്‍ ബെല്‍ അടിച്ചു കഴിഞ്ഞാലെ ബസ് മുന്നോട്ടെടുക്കാന്‍ പാടുള്ളു. എന്നാല്‍ തുറന്നിട്ട ഡോറുമായാണ് ബസ് മുന്നോട്ടെടുത്തതെന്ന് സിസി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

 

 

Latest