Connect with us

Kerala

ശബരിമല: വിശാല ബെഞ്ചിന്റെ സാധുത ആദ്യം പരിശോധിക്കും: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി |  ശബരിമല പുനപ്പരിശോധന ഹരജികള്‍ പരിഗണിക്കാന്‍ വിശാലബെഞ്ചിന് അവകാശമുണ്ടോയെന്ന് സുപ്രീം കോടതി ആദ്യം പരിശോധിക്കുന്നു. വിശാല ബെഞ്ചി്‌ന്റെ നിയമ സാധുതയെ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എന്‍ നരിമാന്‍ അടക്കമുള്ളവര്‍ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് സുപ്രീം കോടതി ഒമ്പതംഗ ബെഞ്ച് ഇത് ആദ്യം പരിശോധിക്കുന്നത്. നാളെ കേസ് പരിഗണിക്കുമ്പോള്‍ ഇതില്‍ വിശദ വാദം നടക്കും. ഈ സാഹചര്യത്തില്‍ വിശാലബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങള്‍ ഏതേല്ലാമെന്നത് സംബന്ധിച്ച് തീരുമാനം ഇനിയും വൈകും.
അതിനിടെ ശബരിമല തിരുവാഭരണത്തില്‍ പന്തളം കൊട്ടാരത്തിന് എന്ത് അവകാശമാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ദൈവത്തിന് സമര്‍പ്പിച്ച് കഴിഞ്ഞ ആഭരണത്തില്‍ പിന്നെയും കൊട്ടാരത്തിന് എന്ത് അവകാശമാണുള്ളതെന്നും കോടതി ചോദിച്ചു.

ശബരിമല കേസ് അടക്കം ഒമ്പതംഗ വിശാലബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങള്‍ ഏതെന്ന് തീരുമാനിക്കാന്‍ കോടതി നിര്‍ദേശ പ്രകാരം കഴിഞ്ഞ 19ന് അഭിഭാഷകരന്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, അഭിപ്രായ ഐക്യം സാധ്യമായില്ല. ലഭിച്ച അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചതു മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി കോടതിക്കു കൈമാറിയിരുന്നു.പരിശോധനാ വിഷയങ്ങളില്‍ തീരുമാനമായാല്‍ അതു കോടതിയുടെ ഉത്തരവായി നല്‍കും. അതിനുശേഷമാവും വാദം. പത്ത് ദിവസം മാത്രമേ വാദം നടക്കുകയുള്ളൂവെന്നും കോടതി പറഞ്ഞിരുന്നു.

 

 

Latest