Connect with us

National

അയോധ്യ ക്ഷേത്ര നിര്‍മാണത്തിന് പുതിയ ട്രസ്റ്റ് രൂപികരിച്ചതായി പ്രധാനമന്ത്രി ലോക്‌സഭയില്‍

Published

|

Last Updated

ന്യൂഡല്‍ഹി  | അയോധ്യ ക്ഷേത്ര നിര്‍മാണത്തിന് ശ്രീരാമജന്‍മഭൂമി തീര്‍ഥ ക്ഷേത്ര എന്ന പേരില്‍ പുതിയ ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്ര നിര്‍മാണത്തിന് ഈ ട്രസ്റ്റിന് പൂര്‍ണസ്വാതന്ത്ര്യമുണ്ടാകുമെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി. പാര്‍ലമെന്റിന്റെ അജണ്ടയില്‍ ഇല്ലാതിരുന്ന പ്രസംഗം അവസാന നിമിഷമാണ് ഉള്‍പ്പെടുത്തിയത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം മുമ്പാണ് ഇത്തരമൊരു പ്രഖ്യാപനം മോദി നടത്തുന്നത്. അടിയന്തരമായി രാവിലെ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നാണ് ഈ തീരുമാനം മോദി ലോക്‌സഭയില്‍ പ്രഖ്യാപിക്കുന്നത്.

മസ്ജിദിന്റെ നിര്‍മ്മാണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി കണ്ടെത്തിയെന്നും മോദി ലോക്‌സഭയെ അറിയിച്ചു. എന്നാല്‍ ഇത് എവിടെയാണെന്ന് മോദി വ്യക്തമാക്കിയിട്ടില്ല.

ബാബ്‌റി മസ്ജിദ് പൊളിച്ച 2.77 ഏക്കര്‍ ഭൂമിക്ക് പുറമേ, അതിന് ചുറ്റുമുള്ള 67 ഏക്കര്‍ ഭൂമി കൂടി സര്‍ക്കാര്‍ രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര എന്ന ഈ ട്രസ്റ്റിന് പതിച്ച് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.ഏതാണ്ട് 70 ഏക്കറോളം ഭൂമിയാണ് രാമക്ഷേത്ര നിര്‍മാണത്തിന് ഇപ്പോള്‍ ലഭിക്കുക.

---- facebook comment plugin here -----

Latest