Connect with us

Kerala

ഡ്രൈ ഡേ തുടരും; കാസിനോകള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചിട്ടില്ല: മന്ത്രി ടി പി രാമകൃഷ്ണന്‍

Published

|

Last Updated

തിരുവനന്തപുരം | ഒന്നാംതീയതി ബാറുകളും മദ്യവില്‍പനശാലകളും തുറക്കുന്നതു പരിഗണനയിലില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. വീര്യംകുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള യൂണിറ്റുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

തീരപ്രദേശത്തു കാസിനോകള്‍ക്ക് അനുമതി നല്‍കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ബാറുകള്‍ അടച്ചിട്ടപ്പോഴും സംസ്ഥാനത്തു മദ്യ ഉപഭോഗം കുറഞ്ഞില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

---- facebook comment plugin here -----

Latest