Connect with us

International

കൊറോണ വൈറസ്: ഇതുവരെ മരിച്ചത് 492 പേര്‍; 24324 പേര്‍ക്ക് രോഗബാധ

Published

|

Last Updated

ബീജിങ് : കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. ചൈനയില്‍ 490 പേരും ഫിലിപ്പൈന്‍സിലും ഹോങ്കോങ്ങിലുമായി രണ്ടുപേരും മരിച്ചു. 24,324 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കാനഡയിലും ജപ്പാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനയ്ക്ക് പുറമെ 25 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയില്‍ ചൊവ്വാഴ്ച മാത്രം 65 പേരാണ് മഹാമാരിയില്‍ ജീവന്‍ വെടിഞ്ഞത്. ചൈനയിലെ ഹുബൈ പ്രവിശ്യയില്‍ മാത്രം 16,678 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കൊറോണ ഒരു മഹാമാരിയല്ലെന്നും ലോകത്തിന്റെ ചില ഭാഗങ്ങളില്‍ കണ്ടെത്തിയ രോഗബാധ നിയന്ത്രിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ യാത്രാവിലക്കും വ്യാപാരവിലക്കും ഏര്‍പ്പെടുത്തുന്നത് ഭീതി പരത്താനെ ഉപകരിക്കൂവെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് കൊറോണക്കെതിരെ ജാഗ്രത തുടരുകയാണ്. വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെയും ആരോഗ്യനില മെച്ചപ്പെടുന്നു. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശുപത്രികളില്‍ ആകെ 100 പേര്‍ നിരീക്ഷണത്തിലാണ്. 2421 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

---- facebook comment plugin here -----

Latest