Connect with us

Gulf

ദുബൈ നോര്‍ത്ത് സാഹിത്യോത്സവില്‍ ഖിസൈസ് സെക്ടര്‍ ജേതാക്കള്‍

Published

|

Last Updated

ദുബൈ  | പതിനൊന്നാമത് എഡിഷന്‍ കലാലയം സാംസ്‌കാരിക വേദി ദുബൈ നോര്‍ത്ത് സെന്‍ട്രല്‍ സാഹിത്യോത്സവ് മുഹൈസിന ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളില്‍ വെച്ച് നടന്നു. 329 പോയിന്റുകള്‍ നേടി ഖിസൈസ് സെക്ടര്‍ ജേതാക്കളായി. 326 പോയിന്റുകള്‍ നേടി അബുഹൈല്‍ സെക്ടര്‍ റണ്ണര്‍ അപ്പ് കിരീടവും, 294 പോയിന്റുകള്‍ നേടി ഇത്തിഹാദ് സെക്ടര്‍ സെക്കന്റ് റണ്ണര്‍ അപ്പ് കിരീടവും കരസ്ഥമാക്കി.
7 സെക്ടര്‍ ടീമുകള്‍ 6 വേദികളിലായി കഥാകവിതാ രചന, ചിത്ര രചന, അറബിക് കാലിഗ്രാഫി, പുസ്തകവായന, മാപ്പിളപ്പാട്ട്, ദഫ് മുട്ട്, ഖവാലി, സീറാ പാരായണം തുടങ്ങിയ 98 മത്സര ഇനങ്ങളില്‍ 861 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.
സ്വാഗതസംഘം ചെയര്‍മാന്‍ മുഹമ്മദ് അലി സൈനിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സംഗമം ഐ സി എഫ് ദുബൈ സെന്‍ട്രല്‍ പ്രസിഡന്റ് അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും മാനവിക സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്തുന്ന സാഹിത്യോത്സവുകള്‍ വലിയ മാതൃകയാണെന്ന് അദ്ദേഹം ഉണര്‍ത്തി.

ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം അഹ്മദ് ഷെറിന്‍ സന്ദേശ പ്രഭാഷണം നടത്തി. നെല്ലറ ഗ്രൂപ്പ് എം ഡി ഷംസുദ്ദീന്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. മര്‍കസ് ഗ്രൂപ്പ് പി ആര്‍ ഒ മര്‍സൂഖ് സഅദി മര്‍കസ് സമ്മേളനപ്രചരണ പ്രഭാഷണം നടത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സലീം ആര്‍ ഇ സി, ദുബൈ മര്‍കസ് ജനറല്‍ സെക്രട്ടറി ഫളല്‍ മട്ടന്നൂര്‍, നാഷനല്‍ രിസാല കണ്‍വീനര്‍ ഷമീര്‍ പി ടി, സെന്‍ട്രല്‍ ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ സി എ, സെന്‍ട്രല്‍ സംഘടന കണ്‍വീനര്‍ ഷഫീഖ് എഞ്ചിനീയര്‍ മറ്റു സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രധിനിധികള്‍ പങ്കെടുത്തു. സെന്‍ട്രല്‍ ചെയര്‍മാന്‍ സൈദ് സഖാഫി സ്വാഗതവും, സെന്‍ട്രല്‍ കലാലയം കണ്‍വീനര്‍ ഫസലുറഹ്മാന്‍ ശാമില്‍ ഇര്‍ഫാനി നന്ദിയും പറഞ്ഞു.

Latest