Connect with us

National

തൂത്തുക്കുടി വെടിവെപ്പ് : രജനീകാന്തിനെ അന്വേഷണ കമ്മിഷന്‍ ചോദ്യം ചെയ്യും

Published

|

Last Updated

ചെന്നൈ  |തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ട കേസില്‍ നടന്‍ രജനികാന്തിനെ ചോദ്യം ചെയ്യും. വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് അരുണ ജഗദീഷന്‍ കമ്മിഷന്‍ രജനിയോട് നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടു നോട്ടിസ് അയച്ചു.

ഈമാസം 25 നു കമ്മിഷന്‍ സിറ്റിങിനെത്താനാണു നിര്‍ദേശം. സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പ് സംസ്‌കരണ ഫാക്ടറിയുടെ മലിനീകരണത്തിനെതിരെ നടന്ന സമരത്തില്‍ നുഴഞ്ഞുകയറിയ സാമൂഹികദ്രോഹികളാണു വെടിവെപ്പിനു കാരണമെന്ന് നേരത്തെ രജനീകാന്ത് ആരോപിച്ചിരുന്നു.

ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് കമ്മിഷന്‍ വിളിപ്പിച്ചിരിക്കുന്നത്. വെടിവയ്പില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു രജനീകാന്തിന്റെ വിവാദ പ്രസ്താവന.

Latest