Connect with us

Ongoing News

പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം; പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ അണ്ടര്‍ 19 ഫൈനലില്‍

Published

|

Last Updated

പോച്ചെഫ്ട്രൂം (ദക്ഷിണാഫ്രിക്ക) | പാക്കിസ്ഥാനെതിരെ പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ കടന്നു. സെമിയില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടാതെ 35.2 ഓവറില്‍ മറികടന്നാണ് ഇന്ത്യ കരുത്ത് തെളിയിച്ചത്.

സെഞ്ച്വറി നേടി യശ്വസ്വി ജെയ്‌സ്വാളും അര്‍ധ സെഞ്ച്വറി നേടി ദിവ്യാന്‍ഷ് സക്‌സേനയുമാണ് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് പായിച്ചത്. 35ാം ഓവറിലെ രണ്ടാം പന്ത് ബൗണ്ടറി കടത്തിയാണ് ജെയ്‌സ്വാള്‍ സെഞ്ച്വറിയും ഇന്ത്യന്‍ ജയവും ഉറപ്പാക്കിയത്. 113 പന്തില്‍ നിന്ന് നാല് സിക്‌സും എട്ട് ഫോറുമടക്കം ജയ്‌സ്വഅള്‍ 105 റണ്‍സെടുത്തു. 99 പന്തുകളില്‍ നിന്ന് 59 റണ്‍സെടുത്ത സക്‌സേന ജയ്‌സ്വാളിന് ശക്തമായ പിന്തുണയാണ് നല്‍കിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 43.1 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ സുഷാന്ത് മിശ്രയാണ് ബൗളിംഗില്‍ കരുത്തുകാട്ടിയത്.

തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലില്‍ എത്തുന്നത്. 2016ല്‍ വെസ്റ്റിന്‍ഡീസിനോടും 18ല്‍ ഓസ്‌ട്രേലിയയോടുമായിരുന്നു ഇന്ത്യയുടെ ഫൈനല്‍ തോല്‍വി.

Latest