Connect with us

National

ഒരു നാള്‍ മോദി താജ് മഹലും വില്‍ക്കും: രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി  | പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി എല്ലാം വില്‍ക്കുകയാണെന്നും ഒരു ദിവസം അദ്ദേഹം താജ് മഹല്‍ വരെ വില്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു.

ജന്‍ഗ്പുരയില്‍ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച കോണ്‍ഗ്രസ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

മേക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച മോദി പറഞ്ഞു, പക്ഷേ ആഗ്രയില്‍ ഒരു ഫാക്ടറി പോലും നിര്‍മിച്ചില്ല. മോദിക്ക് മതത്തെക്കുറിച്ച് ഒരു അറിവുമില്ല, അക്രമത്തെക്കുറിച്ച് ഒരു വിശുദ്ധ ഗ്രന്ഥവും പറയുന്നില്ല. അക്രമം വ്യാപിപ്പിക്കലാണ് ബി ജെ പിയുടെ ജോലിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.