Connect with us

Kerala

സെന്‍കുമാറിന്റെ വ്യാജ പരാതി; മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ കേസ് അവസാനിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം | മുന്‍ ഡിജിപി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ എടുത്ത കേസ് പോലീസ് അവസാനിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരമായ കടവില്‍ റഷീദ്, പി ജി സുരേഷ് കുമാര്‍ എന്നിവര്‍ക്ക് എതിരായ കേസാണ് അവസാനിപ്പിച്ചത്. സെന്‍കുമാര്‍ പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി. ഗൂഢാലോചന, കൈയേറ്റം ചെയ്യല്‍ എന്നീ ആരോപണങ്ങള്‍ തെറ്റാണെന്ന് പോലീസ് കണ്ടെത്തി. സെന്‍കുമാറിന്റെ പരാതിയില്‍ പോലീസ് എടുത്ത കള്ളക്കേസ് ഏറെ വിവാദമായിരുന്നു.

കേസ് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റക്ക് നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ചതില്‍ പ്രകോപിതനായ സെന്‍കുമാറിന്റെ പ്രകടനം വിവാദമായിരുന്നു. മാധ്യമപ്രവര്‍ത്തകനായ കടവില്‍ റഷീദിന് എതിരെ അപമര്യാദയായി പെരുമാറിയ സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു. ഇതിനിടെയാണ് സെന്‍കുമാര്‍ വ്യാജ പരാതിയുണ്ടാക്കി മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കള്ളക്കേസ് നല്‍കിയത്.