Connect with us

Kerala

സ്കൂൾ ബസിൽനിന്ന് തെറിച്ചുവീണ് മൂന്നാം വിദ്യാർഥി മരിച്ചു

Published

|

Last Updated

കൊളത്തൂർ | ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച്‌ വീണ് മൂന്നാം ക്ലാസുകാരൻ മരിച്ചു. കുറുവ എയുപി സ്കൂൾ വിദ്യാർഥി ഫർസീൻ അഹമദ് (9) ആണ് സ്കൂൾ ബസിൽ നിന്ന് തെറിച്ചു വീണ് അതേ ബസിന്റെ പിൻചക്രം കയറി മരിച്ചത്. ഇന്ന് രാവിലെ സമൂസപ്പടിയിലാണ് സംഭവം. ഇതേ സ്കൂളിലെ അധ്യാപികയായ പഞ്ചളി ഷമീമയുടെ മകനാണ്.

രാവിലെ സ്കൂളിലേക്ക് വരുമ്പോഴാണ് അപകടം നടന്നത്. കുട്ടിയുടെ മൃതദേഹം മലപ്പുറം ജില്ലയിലെ കോട്ടപ്പടി സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Latest