Connect with us

National

48 സെക്കൻഡിനിടെ എട്ട് തവണ പാക്കിസ്ഥാനെ പരാമർശിച്ച് യോഗി

Published

|

Last Updated

ന്യൂഡൽഹി | ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിൽ 48 സെക്കൻഡിനിടെ എട്ട് തവണ പാക്കിസ്ഥാനെ പരാമർശിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ ഭാഷയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉപയോഗിക്കുന്നതെന്ന് പറഞ്ഞാണ് പാക് പരാമർശം ആരംഭിച്ചത്.

ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആരാണ് അരവിന്ദ് കെജ്‌രിവാളിന് അനുകൂലമായി സംസാരിക്കുന്നത്? അത് പാക് പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോൽപ്പിക്കണമെന്ന പാക് മന്ത്രി ഫവാദ് ചൗധരിയുടെ ട്വീറ്റിന്റെ പശ്ചാത്തലത്തിലാണ് യോഗി കെജ്‌രിവാളിനെ കുറ്റപ്പെടുത്തിയത്. എന്നാൽ, പാക് മന്ത്രിയുടെ ട്വീറ്റിനെ അതിനിശിതമായി കെജ്‌രിവാൾ വിമർശിച്ചിരുന്നു. മാത്രമല്ല, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര തീരുമാനത്തെ അനുകൂലിച്ച ആളുമാണ് കെജ്‌രിവാളും പാർട്ടി എ എ പിയും.

ഡൽഹിയിലെ ജനങ്ങളിൽ കെജ്‌രിവാളിന് വിശ്വാസമില്ലെന്നും അതിനാലാണ് പാക് മന്ത്രിമാർ അദ്ദേഹത്തിന് അനുകൂലമായി സംസാരിക്കുന്നതെന്നും യോഗി 48 സെക്കൻഡിനിടെ പറഞ്ഞു. ഇന്ത്യക്കാർ ആർക്ക് വോട്ട് ചെയ്യണമെന്ന് പാക്കിസ്ഥാന് തീരുമാനിക്കാനാകുമോയെന്നതാണ് മറ്റൊരു പാക് പരാമർശം. കെജ്‌രിവാളിന് വോട്ട് ചെയ്യുന്നത് പാക്കിസ്ഥാനെ സന്തോഷിപ്പിക്കുമെങ്കിൽ അത് ചെയ്യണോ? യോഗി ചോദിച്ചു.

---- facebook comment plugin here -----