Connect with us

Gulf

ഇസ്‌റാഈലില്‍ നിന്നും ഈജിപ്തിലേക്കുള്ള ഗ്യാസ് ലൈന് തീയിട്ടു

Published

|

Last Updated

ജെറുസലേം|  ഇസ്‌റാഈലില്‍ നിന്നും ഈജ്പതിലേക്കുള്ള നേച്ച്വറല്‍ ഗ്യാസ് നീക്കം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യമിട്ട് പൈപ്പ് ലൈന്‍ തീയിട്ടതായി റിപ്പോര്‍ട്ട്. സിനോയ് പ്രദേശത്തുള്ള ഗ്യാസ് ലൈനാണ് ആറ് പേര്‍ ചേര്‍ന്ന് തീയിട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കുമാറിയാണ് ഗ്യാസ് പൈപ്പ് ലൈന്‍ ആക്രമിക്കപ്പെട്ടത്. സംഭവത്തെക്കുറിച്ച് ഗൗരവമായിഅന്വേഷിക്കുകയാണെന്നും, എല്ലാ അധികൃതരുമായി വിവരങ്ങള്‍ സംയോജിപ്പിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇപ്പോഴത്തെ ആക്രണംകൊണ്ട് ഗ്യാസ് നീക്കം തടസ്സപ്പെട്ടിട്ടില്ലെന്ന് ഇസ്‌റാഈല്‍ ഊര്‍ജമന്ത്രി യുവാല്‍ സെറ്റയിനിറ്റസ് പറഞ്ഞു.

ഇത് ആവര്‍ത്തിച്ച് പെപ്പ് ലൈന്റെ കോപ്പറേറ്റ് പങ്കാളി രംഗത്ത് എത്തി. ഇസ്‌റാഈലിന്റെ ലവിയാത്തന്‍ ഗ്യാസ് ഫീല്‍ഡില്‍ നിന്നാണ് പൈപ്പ് ലൈന്‍ ആരംഭിക്കുന്നത്. ഇസ്‌റാഈല്‍ മ്പനി ഡെല്‍റിക്ക് ഡ്രില്ലിംഗും, അമേരിക്കന്‍ കമ്പനി നോബിള്‍ എനര്‍ജിയും ചേര്‍ന്നാണ് ഈ ഗ്യാസ് ഫീല്‍ഡ് നടത്തുന്നത്.

 

Latest