Connect with us

National

ജാമിയയില്‍ വീണ്ടും വെടിവെപ്പ്; വെടിയുതിര്‍ത്തത് ബൈക്കിലെത്തിയ രണ്ടംഗ സംഘം

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ വീണ്ടും വെടിവെപ്പ്. സര്‍വ്വകലാശാലയുടെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപം ഇന്നലെ അര്‍ധരാത്രിയാണ് വെടിവെപ്പുണ്ടായത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വെടിവെപ്പുണ്ടാകുന്നത്.സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആര്‍ക്കും പരുക്കില്ല. വെടിവെച്ച ശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടതായും പ്രദേശ വാസികള്‍ പറഞ്ഞു.

വെടിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ജാമിയ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ പോലീസ് നോക്കിനില്‍ക്കെ നടത്തിയ വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥിക്ക് പരുക്കേറ്റിരുന്നു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തനകനായിരുന്നു വെടിവെച്ചത്. കഴിഞ്ഞ ദിവസം ഷഹീന്‍ബാഗിലും വെടിവെപ്പുണ്ടായിരുന്നു. ബി ജെ പി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍കേട്ടാണ് ഹിന്ദുത്വ വര്‍ഗീയവാദികള്‍ ആക്രമണം നടത്തുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം പറയുന്നത്. പല ബി ജെ പി നേതാക്കളും പൗരത്വ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.

---- facebook comment plugin here -----