Connect with us

Kozhikode

എസ് എസ് എഫ് എക്സലൻസി ടെസ്റ്റ്: ഒരു ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതി

Published

|

Last Updated

കോഴിക്കോട് | എസ് എസ് എൽ സി, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു.

മാതൃകാ പരീക്ഷയോടൊപ്പം വിദ്യാർഥികളെ പൊതു പരീക്ഷക്ക് സജ്ജമാക്കുന്നതിനുള്ള പരിശീലനവും ചേർന്നതായിരുന്നു എക്സലൻസി ടെസ്റ്റ്.

എക്സലൻസി ടെസ്റ്റിന്റെ സംസ്ഥാന തല ഉദ്ഘാടനം
കോഴിക്കോട് പയ്യാനക്കൽ ജി.വി.എച്ച്.എസ് സ്കൂളിൽ നടന്നു . കാലിക്കറ്റ് സർവ്വകലാശാല സിന്റിക്കേറ്റ് മെമ്പർ എം .ജയകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു .എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി അശ്ഹർ ,സെക്രട്ടറിമാരായ എം.അബ്ദു റഹ് മാൻ, ശരീഫ് നിസാമി ,ഹാമിദലി സഖാഫി എന്നിവർ പങ്കെടുത്തു.

വിസ്ഡം എജ്യുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രോഗ്രാം കോഡിനേറ്റർ പി.കെ അബ്‌ദുസ്സമദ് മോട്ടിവേഷൻ സെഷന് നേതൃത്വം നൽകി .

സംസ്ഥാനത്തെ 14 ജില്ലകളിലും പരിപാടി നടന്നു .നേരത്തെ അപേക്ഷ നൽകിയ ഒരു ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. .
ചോദ്യമികവ് കൊണ്ടും, സംവിധാനം കൊണ്ടും വളരെ മികച്ച് നിൽക്കുന്ന പരീക്ഷയാണ് എക്സലൻസി ടെസ്റ്റ്. പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഇംഗ്ലീഷ്, സോഷ്യൽ സയൻസ്/ ഗണിതം എന്നിവയിലും ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക്‌ ഇംഗ്ലീഷ്, കണക്ക്, അക്കൗണ്ടൻസി, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലുമാണ് പരീക്ഷ നടന്നത്.

എല്ലാ കേന്ദ്രങ്ങളിലും പരീക്ഷയ്ക്ക് മുന്നോടിയായി മോട്ടിവേഷൻ ക്ലാസ് നടന്നു. സ്കൂളുകളും, സ്വകാര്യസ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് പരീക്ഷ നടന്നത് . പരീക്ഷാ ഫലം ഫെബ്രുവരി 15ന് http://excellency.ssfkerala.org, www.wisdomonline.in
എന്നീ വെബ് സൈറ്റുകളിൽ ഫലം
പ്രസിദ്ധീകരിക്കും.

Latest