Connect with us

International

കനത്ത മഞ്ഞുവീഴ്ച; ഇറാനില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി

Published

|

Last Updated

ടെഹ്റാന്‍ | കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഇറാനിലെ പടിഞ്ഞാറന്‍ നഗരമായ കെര്‍മന്‍ഷയില്‍ ജെറ്റ്ലൈനര്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറി. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഇറാന്‍ സ്റ്റേറ്റ് ടി വി അറിയിച്ചു. തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് വന്ന ഇറാന്‍ എയര്‍ വിമാനമാണ് റണ്‍വേയിലെ ലാന്‍ഡിംഗിന് ശേഷം ടാക്സി വേയിലേക്ക് നീങ്ങുന്നതിനിടെ തെന്നിമാറിയത്. റണ്‍വേയില്‍ കനത്ത മഞ്ഞുവീണതു കാരണം വിമാനത്തിന്റെ ചക്രങ്ങളിലൊന്ന് ആറു മീറ്ററോളം തെന്നിമാറുകയായിരുന്നു.

ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇറാനില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറുന്നത്. തിങ്കളാഴ്ച, 150 യാത്രക്കാരെ വഹിച്ചിരുന്ന പാസഞ്ചര്‍ വിമാനം റണ്‍വേയില്‍ ലാന്‍ഡിംഗ് ഗിയര്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തെന്നിനീങ്ങിയിരുന്നു . കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കിര്‍ഗിസ്ഥാനില്‍ നിന്നും ചരക്ക് കയറ്റുകയായിരുന്ന ബോയിംഗ് 707 സൈനിക ചരക്ക് വിമാനം ടെഹ്‌റാനിനു പടിഞ്ഞാറ് ഭാഗത്തായി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്നുവീണ് 15 പേര്‍ കൊല്ലപ്പെട്ടിരുന്നു

Latest