Kerala
കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറച്ചു; സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നടപടികള്‍ വേണ്ടി വരുമെന്ന് മന്ത്രി ഐസക്

തിരുവനന്തപുരം | കേന്ദ്ര ബജറ്റില്‍ സംസ്ഥാന സര്‍ക്കാറിന്റെ നികുതി വിഹിതം വെട്ടിക്കുറച്ച സാഹചര്യത്തില്‍ വരുമാനം കൂട്ടാന്‍ കടുത്ത സാമ്പത്തിക നടപടികള്‍ ആവശ്യമായി വരുമെന്ന് സൂചന നല്‍കി മന്ത്രി തോമസ് ഐസക്. ബജറ്റ് വിഹിതത്തില്‍ 20000 കോടിയെങ്കിലും പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 15,236 കോടി മാത്രമാണ്. 5000 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 17,872 കോടി രൂപ കേന്ദ്രത്തിന്റെ നികുതി വിഹിതമായി ലഭിച്ചിരുന്നു.
വായ്പാ പരിധി ഉയര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും ബജറ്റില്‍ അംഗീകരിച്ചില്ലെന്ന് ഐസക് പറഞ്ഞു. ജി എസ് ടി നടപ്പാക്കിയപ്പോഴുള്ള നഷ്ടപരിഹാരത്തിന്റെ കുടിശ്ശികയും കിട്ടിയിട്ടില്ല. തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം 71000 കോടിയില്‍ നിന്ന് 61000 കോടിയായി കുറച്ചതും സംസ്ഥാനത്തിന് തിരിച്ചടിയാണെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----