Connect with us

National

LIVE BLOG: കാര്‍ഷിക മേഖലക്ക് പതിനാറിന കര്‍മ പദ്ധതി

Published

|

Last Updated

ന്യൂഡല്‍ഹി | കാര്‍ഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിട്ടുള്ള പതിനാറിന കര്‍മ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ച് മന്ത്രി നിര്‍മല സീതാരാമന്‍. കാര്‍ഷിക മേഖലക്കായി 2.82 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കാര്‍ഷിക വരുമാനം രണ്ട് വര്‍ഷം കൊണ്ട് ഇരട്ടിയാക്കും. കുസും യോജന, പരമ്പരാഗത് കൃഷി യോജന എന്നിവക്കു പുറമെ രാജ്യാന്തര വിപണി കാര്യക്ഷമമാക്കാന്‍ കേന്ദ്ര വ്യോമമന്ത്രാലയത്തിന്റെ പിന്തുണയോടെ കൃഷി ഉഡാന്‍ പദ്ധതി, കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കിസാന്‍ റെയില്‍ പദ്ധതി എന്നിവയും മന്ത്രി പ്രഖ്യാപിച്ചു.

ട്രെയിനില്‍ കര്‍ഷകര്‍ക്കായി പ്രത്യേക ബോഗികള്‍ മാറ്റിവക്കും. കിസാന്‍ ക്രഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യും. 100 വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നേരിട്ടുള്ള സഹായം നല്‍കും. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ ഊര്‍ജം വഴി പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ വക്കാന്‍ സഹായമുണ്ടാകും. വരണ്ട കൃഷിഭൂമിയില്‍ സോളാര്‍ പാടങ്ങള്‍ വക്കാനും സഹായം വകയിരുത്തിയിട്ടുണ്ട്. സോളാര്‍ പാടത്തിനു പുറമെ ഗ്രിഡുകള്‍ സ്ഥാപിക്കാനും അതിലൂടെ സോളാര്‍ ഊര്‍ജം സംഭരിക്കാനും സഹായിക്കുന്നതാണ് ഈ പദ്ധതിയെന്നും മന്ത്രി വിശദീകരിച്ചു.

മാതൃകാ കര്‍ഷക നിയമങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കും. പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജനയില്‍ അംഗമായിട്ടുള്ള 6.11 കോടി കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ യോജന വഴി നേരിട്ട് ആനുകൂല്യം ലഭ്യമാക്കും.

LIVE BLOG