Connect with us

National

കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയും കൊല്ലപ്പെട്ടു

Published

|

Last Updated

ലക്‌നൗ | ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയും കൊല്ലപ്പെട്ടു. പരോളിലിറങ്ങിയ കൊലക്കേസ് പ്രതി സുഭാഷ് ബദ്ദയാണ് കഴിഞ്ഞ ദിവസം 23 കുട്ടികളെയും സ്ത്രീയെയും ബന്ദികളാക്കിയത്. വീട് വളഞ്ഞ പോലീസ് മണിക്കൂറുകള്‍ക്ക് ശേഷം ഇയാളെ വധിച്ച് ബന്ദികളെ മോചിപ്പിച്ചിരുന്നു.

ഇതിനിടെ നാട്ടുകാര്‍ അക്രമിയുടെ ഭാര്യയെ ക്രൂരമായി മര്‍ദിച്ചിരുന്നു. ഗുരുതര പരുക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അക്രമി കുട്ടികളെ ബന്ദിയാക്കിയ സംഭവത്തില്‍ ഭാര്യക്കും പങ്കുണ്ടെന്നാരോപിച്ചായിരുന്നു ജനക്കൂട്ടത്തിന്റെ മര്‍ദനം. മര്‍ദനത്തിനും കല്ലേറിലുമാണ് ഇവര്‍ക്ക് ഗുരുതരമായി പരുക്കേറ്റത്. പോലീസ് എത്തിയാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച സുഭാഷ് ബദ്ദ അടുത്തിടെയാണ് പരോളില്‍ ഇറങ്ങിയത്. കഴിഞ്ഞ ദിവസം മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിനായി സമീപത്തുള്ള കുട്ടികളെ ഇയാള്‍ വീട്ടിലേക്ക് ക്ഷണിക്കുകയും തോക്ക് ചൂണ്ടി ഇവരെ ബന്ദികളാക്കുകയുമായിരുന്നു.

---- facebook comment plugin here -----

Latest