Connect with us

Ongoing News

ഫെഡറര്‍ വീണു; ദ്യോകോവിച്ച് ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

Published

|

Last Updated

മെല്‍ബല്‍ണ്‍ | നേരിട്ടുള്ള സെറ്റുകള്‍ക്ക് വെറ്ററന്‍താരം റോജര്‍ ഫെഡററെ വീഴ്ത്തി രണ്ടാം സീഡ് നൊവാക് ദ്യോകോവിച്ച് ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍. ആദ്യ സെറ്റ് നദാല്‍ ടൈ ബ്രേക്കറിലെത്തിച്ചെങ്കിലും രണ്ടും മൂന്നും സെറ്റുകളില്‍ ദയനീയമായി കീഴടങ്ങുകയായിരുന്നു.
സ്‌കോര്‍: 7-6(1), 6- 4,6- 3.ഡൊമനിക് തീം – അലക്സാണ്ടര്‍ സ്വരേവ് മത്സരവിജയിയാണ് ഫൈനലില്‍ ദ്യോകോവിച്ചിന്റെ എതിരാളി.. ഫൈനലില്‍ വിജയിച്ചാല്‍ കരിയറിലെ എട്ടാം ആസ്‌ത്രേലിയന്‍ ഓപ്പണ്‍ കിരീടമാകും ദ്യോകോവിച്ച് നേടുക. 2020ല്‍ കളിച്ച 12 മത്സരങ്ങളിലും ദ്യോകോവിച്ച് പരാജയമറിഞ്ഞിട്ടില്ല.

2008, 2011, 2016 വര്‍ഷങ്ങളിലും ഫെഡററെ ആസത്രേലിയന്‍ ഓപ്പണില്‍ വീഴ്ത്താന്‍ ഫെഡററെ ദ്യോകോവിച്ച് വീഴ്ത്തിയിരുന്നു. ഫെഡറര്‍ക്കെതിരേയുള്ള മത്സരങ്ങളില്‍ 27 എണ്ണത്തില്‍ ദ്യോകോവിച്ച് വിജയിച്ചപ്പോള്‍ 23 എണ്ണത്തിലാണ് സ്വിസ് താരം വിജയം സ്വന്തമാക്കിയത്.

ശനിയാഴ്ച്ച നടക്കുന്ന വനിതാ സിംഗിള്‍സ് ഫൈനലില്‍ അമേരിക്കയുടെ സോഫിയ കെനിനും സ്പാനിഷ് താരം ഗാര്‍ബിന്‍ മുഗുരുസയും ഏറ്റുമുട്ടും. ഇരുപത്തിയൊന്നുകാരിയ സോഫിയ ഒന്നാം സീഡ് ആഷ്ലി ബാര്‍ട്ടിയെ അട്ടിമറിച്ചാണ് ഫൈനലിലെത്തിയത്. നാലാം സീഡായ സിമോണ ഹാലെപിനെതിരേ ആയിരുന്നു മുഗുരുസയുടെ വിജയം.

 

 

---- facebook comment plugin here -----

Latest