Connect with us

Kerala

കേരളത്തിലും കൊറോണ: രോഗം ചൈനയിൽ നിന്ന് എത്തിയ വിദ്യാർഥിക്ക്

Published

|

Last Updated

ഡൽഹി | രാജ്യത്ത് ആദ്യമായി കൊറോണ ബാധ സ്ഥിരീകരിച്ചത് കേരളത്തിൽ. ചൈനയിൽ നിന്ന് മടങ്ങിയെത്തിയ മലയാളി മെഡിക്കൽ വിദ്യാർഥിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വുഹാൻ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എ എൻ ഐ ആണ് റിപ്പോർട്ട് ചെയ്തത്.

വിദ്യാ‍ർഥിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും, കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും  റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എവിടെയാണ് വിദ്യാഥി ചികിത്സയിലുള്ളത് എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കേന്ദ്രസർക്കാർ തന്നെ ഇക്കാര്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചു. ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തിൽ പങ്കെടുക്കും. മൂന്ന് മണിയോടെ ആരോഗ്യമന്ത്രിയുടെ വാർത്താസമ്മേളനവും നടക്കും. കൂടുതൽ വിവരങ്ങൾ ഈ വാർത്താ സമ്മേളനത്തിൽ വിശദീകരിക്കും.

അൽപസമയത്തിനകം മുഖ്യമന്ത്രിയുമായി ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തും. എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നതിനെക്കുറിച്ചും, ഇനിയെന്ത് നടപടികളാണ് സ്വീകരിക്കാനിരിക്കുന്നത് എന്നതിനെക്കുറിച്ചും ചർച്ച നടത്തും. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, വിദ്യാർത്ഥിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

നേരത്തെ, കൊറോണ സംശയിച്ച് കേരളത്തില്‍ നിന്നയച്ച ആറ് സാമ്പിളുകളുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. 288 പേരാണ് കൊറോണ വൈറസ് ബാധ സംശയിച്ച് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണിച്ചവരുടെ പരിശോധനാ ഫലമാണ് പുറത്തു വന്നിട്ടുള്ളത്. ഇനി ഒരാളുടെ കൂടി ഫലം പുറത്തുവരാനുണ്ട്. വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായി കാണാന്‍ 28 ദിവസമെടുത്തേക്കും. ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പു തന്നെ പടരാനും സാധ്യതയുണ്ട്. അതിനാല്‍, പനി പിടിപെട്ട എല്ലാവരും സമീപത്തെ പ്രധാന ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണം. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങള്‍ കേന്ദ്ര സംഘമെത്തി വിലയിരുത്തുകയും തൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

 

 

PLACES CONFIRMED CASES REPORTED DEATHS
China 7,711 170
Thailand 14 0
Japan 11 0
Hong Kong 10 0
Singapore 10 0
Malaysia 8 0
Taiwan 8 0
Australia 7 0
Macau 7 0
France 5 0
United States 5 0
Germany 4 0
South Korea 4 0
United Arab Emirates 4 0
Canada 3 0
Vietnam 2 0
Cambodia 1 0
Finland 1 0
India 1 0
Nepal 1 0
Philippines 1 0
Sri Lanka 1 0
TOTAL 7,819 170

Source: Channel News Asia