Connect with us

Ongoing News

നേട്ടങ്ങളുടെ തോഴന്‍; ഓപണറുടെ റോളില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കി രോഹിത് എലൈറ്റ് ലിസ്റ്റില്‍

Published

|

Last Updated

ഹാമില്‍ട്ടണ്‍ | അന്താരാഷ്ട്ര ക്രിക്കറ്റില്‍ (ടെസ്റ്റ്, ഏകദിനം, ടി ട്വന്റി) ഓപണറുടെ റോളില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങളുടെ പട്ടിക (എലൈറ്റ് ലിസ്റ്റ്) യില്‍ രോഹിത് ശര്‍മയും. ന്യൂസിലന്‍ഡിനെതിരായ ടി ട്വിന്റിയില്‍ 40 പന്തില്‍ 65 റണ്‍സ് എടുത്തതോടെയാണ് രോഹിത് പട്ടികയില്‍ ഇടം നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് രോഹിത്. വീരേന്ദര്‍ സെവാഗ് (16,119), സചിന്‍ ടെന്‍ഡുല്‍ക്കര്‍ (15,335), സുനില്‍ ഗാവസ്‌കര്‍ (12,258) എന്നിവരാണ് രോഹിതിന്റെ മുന്നിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ശ്രീലങ്കയുടെ സനത് ജയസൂര്യയാണ് പട്ടികയില്‍ ഒന്നാമത് (19,298). 18,834 റണ്‍സുമായി ക്രിസ് ഗെയ്ല്‍ ആണ് തൊട്ടു പിന്നില്‍.

പട്ടികയില്‍ ഇന്ത്യയുടെ മുന്‍ താരങ്ങളെ മറികടക്കുന്നതിന് രോഹിത് ശര്‍മക്ക് ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട്.എന്നാല്‍, അന്താരാഷ്ട്ര മത്സരത്തില്‍ 10,000 റണ്‍സിലധികം നേടിയ എല്ലാ ഓപണര്‍മാരെക്കാളും കൂടുതല്‍ ശരാശരി രോഹിതിനാണ്- 50.33. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് രണ്ടാം സ്ഥാനത്ത് (48.07).

Latest