Connect with us

National

പള്ളിയില്‍ സ്ത്രീകളുടെ പ്രാര്‍ഥന: കോടതി ഇടപെടുന്നത് അനുചിതമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്

Published

|

Last Updated

ന്യൂഡല്‍ഹി | സ്ത്രീകള്‍ പള്ളിയില്‍ പ്രാര്‍ഥന നടത്തുന്ന വിഷയം മതത്തിന്റെ സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും ഇതില്‍ കോടതി ഇടപെടുന്നത് ഉചിതമാകില്ലെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്. മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനും പ്രാര്‍ഥന നടത്താനും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്.

വനിതകള്‍ പള്ളിയില്‍ പ്രാര്‍ഥന നടത്തുന്നത് ഇസ്‌ലാം വിലക്കുന്നില്ല. പ്രാര്‍ഥന നടത്തുന്നതിനു വേണ്ടി പള്ളിയില്‍ പ്രവേശിക്കുന്നതിനും സ്ത്രീകള്‍ക്ക് അനുവാദമുണ്ട്. പ്രാര്‍ഥനക്ക് ലഭ്യമായ അത്തരം സൗകര്യങ്ങള്‍ അവര്‍ക്ക് ഉപയോഗിക്കാം. ഈ വിഷയത്തില്‍ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ഒരേയൊരു വ്യത്യാസം സ്ത്രീകള്‍ക്ക് വീട്ടില്‍ പ്രാര്‍ഥന നടത്താന്‍ അവസരമുണ്ടെന്നതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എങ്കിലും പള്ളിയില്‍ പ്രാര്‍ഥന നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ചെയ്യാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

Latest