Connect with us

Kerala

ആംമ്പര്‍ ഡെയ്ല്‍ റിസോര്‍്ട്ടിന്റെ പട്ടയം റദ്ദാക്കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Published

|

Last Updated

മൂന്നാര്‍ | പള്ളിവാസലിലെ ആംമ്പര്‍ ഡെയ്ല്‍ റിസോര്‍ട്ടിന്റെ പട്ടയം റദ്ദാക്കിയ ജില്ലാ കളലക്ടറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ ആംമ്പര്‍ ഡെയ്ല്‍ അടക്കം മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം റദ്ദാക്കിയത്. ജില്ലാ കളലക്ടറുടെ നടപടി ചോദ്യം ചെയ്ത് റിസോര്‍ട്ട് ഉടമ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.

ആംമ്പര്‍ ഡെയ്ല്‍ ഉടമ മാത്രമാണ് ഹൈക്കോടതിയെ സമീപിച്ചത്. പഴയ പ്ലംജൂഡി റിസോര്‍ട്ട് ആണ് ആംമ്പര്‍ ഡെയ്ല്‍ ആയി മാറിയത്. പട്ടയം റദ്ദാക്കിയ കലക്ടറുടെ നടപടി നിയമപരമല്ലെന്ന് കോടതി നിരീക്ഷിച്ചു. വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തില്‍ മാത്രം പട്ടയം റദ്ദാക്കാന്‍ സാധിക്കില്ലെന്നായിരുന്നു റിസോര്‍ട് ഉടമയുടെ വാദം.

കേസില്‍ തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ കലക്ടര്‍ തയ്യാറായില്ലെന്നും റിസോര്‍ട് ഉടമ കോടതിയില്‍ പറഞ്ഞു. ഹരജി പരിഗണിക്കുന്നത് കോടതി അടുത്ത മാസം 25ലേക്ക് മാറ്റി.

---- facebook comment plugin here -----

Latest