Connect with us

Kozhikode

ആഗോള സഖാഫി സമ്മേളനം ഫെബ്രു. 22ന് നോളജ് സിറ്റിയിൽ

Published

|

Last Updated

കോഴിക്കോട് | മർകസ് 43 ാം വാർഷിക സനദ്‌ദാന സമ്മേളനത്തിന്റെ ഭാഗമായി അടുത്ത മാസം 22ന് മർകസ് നോളജ് സിറ്റിയിൽ ആഗോള സഖാഫി സമ്മേളനം നടക്കും. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ സഖാഫി ശൂറ സമ്മേളനങ്ങൾ പൂർത്തിയായി.

സംസ്ഥാനത്ത് സേവനം ചെയ്യുന്ന സഖാഫികൾക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ജി സി സി രാഷ്ട്രങ്ങൾ, ആൻഡമാൻ ദ്വീപ്, ലക്ഷദീപ് എന്നിവിടങ്ങലെയും സഖാഫികൾ സംബന്ധിക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം നാല് വരെ നടക്കുന്ന സംഗമത്തിന് മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും.

സയ്യിദ് അലി ബാഫഖി തങ്ങൾ, എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി തുടങ്ങി പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും സംബന്ധിക്കും.