Connect with us

Kerala

വയനാട്ടിൽ രാഹുൽ ഗാന്ധി നയിക്കുന്ന ലോങ് മാർച്ച് ഈ മാസം 30ന്

Published

|

Last Updated

തിരുവനന്തപുരം | പൗരത്വനിയമ ഭേദഗതിക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള വയനാട് മണ്ഡലത്തിലെ ലോങ് മാർച്ച്  ഈ മാസം 30ന് നടക്കും. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

കോണ്‍ഗ്രസ് എം പിമാരുള്ള 15 മണ്ഡലങ്ങളില്‍ പതിമൂന്നിടത്തും ഇതിനകം മാര്‍ച്ച് നടന്നു. വയനാട്ടിൽ രാഹുല്‍ഗാന്ധി എത്തിയില്ലെങ്കിലും ഡി സി സിയുടെ നേതൃത്വത്തില്‍ നേരത്തെ മാര്‍ച്ച് നടത്തിയിരുന്നു. പൗരത്വഭേദഗതി നിയമത്തിന്റ ദോഷങ്ങള്‍ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോക്സഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ലോങ്മാര്‍ച്ച് നടത്താന്‍ എംപിമാരോട് കെ പി സി സി നിര്‍ദേശിച്ചിരുന്നത്.