Connect with us

National

ചന്ദ്രശേഖര്‍ ആസാദ് വീണ്ടും പോലീസ് കസ്റ്റഡിയില്‍

Published

|

Last Updated

ഹൈദരാബാദ് | പൗരത്വ ഭേദഗതിക്കെതിരായ സമരത്തിന് ഹൈദരബാദിലെത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആസാദ് പങ്കെടുക്കാനിരുന്ന ക്രിസ്റ്റല്‍ ഗാര്‍ഡനിലെ പ്രതിഷേധ റാലിക്ക് അനുമതിയില്ലെന്ന പേരിലാണ് ഹൈദരാബാദ് പോലീസ് ആസാദിനെ കസ്റ്റഡിയിലെടുത്തത്. ലങ്ഹൗകർ ഹൗസ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹോട്ടലിൽ വെച്ചാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്.

നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്‍റെ പേരില്‍ ഡല്‍ഹി ജമാമസ്ജിദില്‍ നിന്നും അറസ്റ്റ് ചെയ്ത ആസാദിനെ ഇരുപത്തിയാറ് ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഡല്‍ഹി തീസ് ഹസാരെ കോടതി ജാമ്യത്തിൽ വിട്ടയച്ചത്.