എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; മുഖ്യാതിഥിയായി ബ്രസീല്‍ പ്രസിഡന്റ് | VIDEO

Posted on: January 26, 2020 10:07 am | Last updated: January 26, 2020 at 10:38 pm


ഡല്‍ഹി | എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ ഇന്ത്യ. ഒമ്പത് മണിയോടെ രാജ്‌പഥില്‍ ആരംഭിച്ച ചടങ്ങില്‍ ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോയാണ് വിശിഷ്ടാതിഥി. ഇത് മൂന്നാം തവണയാണ് ഒരു ബ്രസീലിയന്‍ പ്രസിഡന്റ് റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങില്‍ വിശിഷ്ടാതിഥിയാവുന്നത്. 1996, 2003 എന്നീ വര്‍ഷങ്ങളിലും ബ്രസീലിയന്‍ പ്രസിഡന്റായിരുന്നു മുഖ്യാതിഥി.

ദേശീയ യുദ്ധസ്മാരകത്തില്‍ വീരസൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരേഡ് ഇത്തവണ ലെഫ്. ജനറല്‍ അസിത് മിസ്ത്രിയാണ് നയിക്കുന്നത്.


സാംസ്‌കാരിക വൈവിധ്യങ്ങളുമായി വിവിധ സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളും രാജ്പഥിലൂടെ കടന്നുപോകും. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുന്നതിനാല്‍ കനത്ത സുരക്ഷാവലയത്തിലാണ് ചടങ്ങുകള്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം തുടരുന്ന ശഹീന്‍ ബാഗ്, ജാമിഅ, അലിഖഡ് മുസ്‌ലിം സര്‍വകലാശാല എന്നിവിടങ്ങളിലും റിപ്പബ്ലിക് ദിനാഘോഷവും ഭരണഘടന സംരക്ഷ പരിപാടികളും നടക്കും.