പത്മപുരസ്‌കാര നിറവില്‍ ഏഴ് മലയാളികള്‍

Posted on: January 25, 2020 9:52 pm | Last updated: January 26, 2020 at 2:02 pm

ന്യൂഡല്‍ഹി | ആകെ ഏഴ് മലയാളികളാണ് ഇത്തവണ പത്മപുരസ്‌കാരപട്ടികയില്‍ ഇടം നേടിയത്. ആത്മീയഗുരു ശ്രീ എം, അന്തരിച്ച നിയമവിദഗ്ദ്ധന്‍ എന്‍ ആര്‍ മാധവമേനോന്‍ എന്നിവര്‍ പത്മഭൂഷണ്‍ പുരസ്‌കാരം നേടി. ഡോ.കെഎസ് മണിലാല്‍, എംകെ കുഞ്ഞോള്‍, എന്‍ ചന്ദ്രശേഖരന്‍ നായര്‍, മൂഴിക്കല്‍ പങ്കജാക്ഷിയമ്മ, സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവരെ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു.

118 പേര്‍ക്കാണ് ഇക്കുറി പത്മശ്രീ പുരസ്‌കാരം നല്‍കിയത്. ഇതില്‍ അഞ്ച് പേര്‍ മലയാളികളാണ്. ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍, ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍, സീരിയല്‍ സംവിധായിക എക്ത കപൂര്‍, നടി കങ്കണ റൗത്ത്, ഗായകന്‍ അദ്‌നാന്‍ സമി എന്നിവരാണ് പത്മശ്രീ പട്ടികയില്‍ ഇടം നേടിയ ചിലര്‍