ഭരണഘടന സാഹോദര്യം കാത്തുസൂക്ഷിക്കാനുള്ള വഴികാട്ടി: രാഷ്ട്രപതി

Posted on: January 25, 2020 9:40 pm | Last updated: January 26, 2020 at 2:02 pm

ന്യൂഡല്‍ഹി | സാഹോദര്യം കാത്തുസൂക്ഷിക്കാന്‍ ഭരണഘടനയാണ് വഴികാട്ടിയെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. റിപ്പബ്ലിക്ക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഒരു സ്വതന്ത്ര ജനാധിപത്യത്തിന്റെ പൗരന്മാരെന്ന നിലയില്‍ ഭരണഘടന എല്ലാവര്‍ക്കും ചില അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഭരണഘടനാ പരിധിക്കുഉള്ളില്‍ നിന്നുകൊണ്ടു നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന ജനാധിപത്യ ആശയങ്ങളോട് നാം എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധരായിരിക്കണം. നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായംഎന്നിവ രാജ്യത്തിന്റെ മൂന്ന് അവയവങ്ങളാണ്. പക്ഷേ അടിസ്ഥാനപരമായി ജനങ്ങളാണ് രാജ്യത്തിന്റെ ശക്തി.ഇന്ത്യയില്‍ എല്ലായ്‌പ്പോഴും അധികാരം, പ്രശസ്തി, പണം എന്നിവയേക്കാള്‍ അറിവിനായിരുന്നു പ്രാധാന്യം.

വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയുടെ നിരവധി നേട്ടങ്ങള്‍ ശ്രദ്ധേയമാണ്. രാഷ്ട്ര നിര്‍മാണത്തില്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ ഇന്നും തികച്ചും പ്രസക്തമാണെന്നും രാഷ്ട്രപതി രാജ്യത്തോടായി പറഞ്ഞു