Connect with us

Kerala

കൂടത്തായി കൂട്ടക്കൊലപാതകം: ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

കോഴിക്കോട് | ആറ് പേര്‍ കൊല്ലപ്പെട്ട കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ മൂന്നാമത്തെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസിലാണ് ശനിയാഴ്ചതാമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

500ഓളം പേജുള്ളതാണ് കുറ്റപത്രം. ഷാജുവിനെ വിവാഹം ചെയ്യുമ്പോള്‍ പെണ്‍കുഞ്ഞ് എന്ന നിലയില്‍ ആല്‍ഫെന്‍ ബാധ്യതയാകും എന്ന ജോളിയുടെ ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ ജി സൈമണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ചടങ്ങ് നടക്കുന്നതിനിടെ ബ്രെഡ്ഡില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സ്ഥിരമായി സയനൈയ്ഡ് കൊണ്ടുനടക്കുന്ന ജോളി തന്റെ ബാഗില്‍ കരുതിയ സയനൈഡ് കുപ്പിയില്‍ വിരല്‍ തൊട്ട് ബ്രെഡ്ഡില്‍ തേച്ച് നല്‍കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യാഗസ്ഥര്‍ വ്യക്തമാക്കി.