മയക്കുമരുന്ന് കടത്തുകാരന്‍ മൂര്‍ഖന്‍ ഷാജിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

Posted on: January 24, 2020 9:38 pm | Last updated: January 24, 2020 at 9:38 pm

തിരുവനന്തപുരം | കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ അടിമാലി സ്വദേശി മൂര്‍ഖന്‍ ഷാജിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതിറദ്ദാക്കി. എക്‌സൈസ് സമര്‍പ്പിച്ച ഹരജിയിലാണ് വിധി.

2018 മെയ് 25ന് മണ്ണന്തല നിന്നും 10.5 കിലോ ഹാഷിഷും 2018 ഒക്ടോബര്‍ 25ന് തിരുവനന്തപുരം സംഗീത കോളജിന് സമീപത്തു വച്ച് 1.800 കിലോ ഹാഷിഷും പിടികൂടിയ കേസുകളില്‍ പ്രതിക്ക് അനുവദിച്ച ജാമ്യമാണ് റദ്ദാക്കിയത്.