ട്രാഫിക് പോലീസിനെ വാഹനമിടിപ്പിക്കാന്‍ ശ്രമം; പിഴയും സാമൂഹിക സേവനവും ശിക്ഷ

Posted on: January 24, 2020 8:01 pm | Last updated: January 24, 2020 at 8:01 pm

അബൂദബി | ട്രാഫിക് പോലീസിനെ വാഹനമിടിച്ചു കൊല്ലാന്‍ ശ്രമിച്ചതിന് സ്വദേശിയായ യുവാവിന് 17,500 ദിര്‍ഹം പിഴയും ഒരു മാസം സാമൂഹിക സേവനവും അല്‍ ഐന്‍ കോടതി ശിക്ഷ വിധിച്ചു. ഇയാളുടെ കാര്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു. അമിത വേഗതയില്‍ വന്ന വാഹനം നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും യുവാവ് ചുകപ്പ് സിഗ്‌നല്‍ മറികടന്ന് വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പിന്തുടര്‍ന്ന പോലീസ് വാഹനത്തില്‍ രണ്ട് തവണ തവണ ഇടിക്കാനും ഇയാള്‍ ശ്രമിച്ചു.

അമിത വേഗതയില്‍ വാഹനമോടിക്കല്‍, റോഡ് ഉപയോക്താക്കളുടെ ജീവന്‍ അപകടത്തിലാക്കല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, ചുവന്ന ലൈറ്റുകള്‍ മറികടക്കല്‍, പോലീസുകാരനോട് അനുസരണക്കേട് കാണിക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് ഇയാളുടെ മേലില്‍ ചുമത്തിയത്.