കെ പി സി സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; 12 വൈസ് പ്രസിഡന്റുമാര്‍, 34 ജനറല്‍ സെക്രട്ടറിമാര്‍

Posted on: January 24, 2020 5:56 pm | Last updated: January 24, 2020 at 7:37 pm

ന്യൂഡല്‍ഹി | മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കെ പി സി സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. 12 വൈസ് പ്രസിഡന്റുമാരും 34 ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്ന പട്ടികക്കാണ് അന്തിമ അംഗീകാരം ലഭിച്ചത്. എംഎൽഎമാരും എംപിമാരും പട്ടികയിൽ ഇല്ല. ഒരാൾക്ക് ഒരു പദവി എന്ന നയം അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സെക്രട്ടറിമാരെയും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളെയും അടുത്ത മാസം പത്തിന് മുമ്പ് പ്രഖ്യാപിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വർക്കിംഗ് പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചിട്ടില്ല.

പി സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴക്കന്‍, കെ പി ധനപാലന്‍, കെ സി റോസക്കുട്ടി, പത്മജ വേണുഗോപാല്‍, മോഹന്‍ ശങ്കര്‍, സി പി മുഹമ്മദ്, മണവിള രാധാകൃഷ്ണന്‍, ടി സിദ്ദീഖ്, ശരത് ചന്ദ്ര പ്രസാദ്, ഏഴുകോണ്‍ നാരായണന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

എ പാലോട് രവി, എഎ ശുക്കൂര്‍, കെ സുരേന്ദ്രന്‍, തമ്പാനൂര്‍ രവി, സജീവ് ജോസഫ്, കോഷി എം കോഷി, പി എം നിയാസ്, പാഴക്കുളം മധു, എന്‍ സുബ്രഹ്മണ്യന്‍, ജൈസണ്‍ ജോസഫ്, കെ ശിവദാസന്‍ നായര്‍, സജീവ് മാറോളി, കെ പി അനില്‍കുമാര്‍, എ തങ്കപ്പന്‍, അബ്ദുല്‍ മുത്തലിബ്, വി എ കരീം, റോയ് കെ പൗലോസ്, ടി എം സക്കീര്‍ ഹുസൈന്‍, ജി രതികുമാര്‍, മണര്‍കാട് സുരേഷ്, രാജേന്ദ്ര പ്രസാദ്, സി ആര്‍ മഹേഷ്, ഡി സുഗതന്‍, എം മുരളി, സി ചന്ദ്രന്‍, ടോമി കല്ലാണി, ജോണ്‍സണ്‍ അബ്രഹാം, മാത്യു കുഴല്‍നാടന്‍, കെ പ്രവീണ്‍ കുമാര്‍, ജ്യോതികുമാര്‍ ചാമക്കാല, എം എം നസീര്‍, ശ്രിമതി ഡി സോണ, ഒ അബ്ദര്‍റഹ്മാന്‍ കുട്ടി, ശാനവാസ് ഖാന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാണ്.

കെ കെ കൊച്ചുമുഹമ്മദാണ് ട്രഷറര്‍.