Connect with us

International

കൊറോണ വൈറസ് ബാധ: ചൈനയിലെ ഇന്ത്യന്‍ എംബസി റിപ്പബ്ലിക് ദിന പരിപാടികള്‍ റദ്ദാക്കി

Published

|

Last Updated

ബീജിംഗ് | കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി റിപ്പബ്ലിക് ദിന ചടങ്ങ് റദ്ദാക്കി. ജനുവരി 26 ന് നടക്കാനിരുന്ന ആഘോഷപരിപാടികള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

“ചൈനയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുകയും പടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പൊതുസമ്മേളനങ്ങളും പരിപാടികളും റദ്ദാക്കാനുള്ള ചൈനീസ് അധികാരികളുടെ തീരുമാനപ്രകാരം റിപ്പബ്ലിക് ദിന പരിപാടികള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതായി എംബസി ട്വിറ്ററില്‍ അറിയിച്ചു.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ 25 പേര്‍ മരിച്ചിട്ടുണ്ട്. 800 ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കൂടുതലും ഹുബെ പ്രവിശ്യയിലാണ്. ബീജിംഗില്‍ ഇതുവരെ 26 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വൈറസ് പടരാതിരിക്കാന്‍ വുഹാന്‍ ഉള്‍പ്പെടെ എട്ട് നഗരങ്ങള്‍ ചൈന പൂട്ടിയിട്ടുണ്ട്.

Latest