നേപ്പാള്‍ ദുരന്തം: കേരളത്തിലെ എം പിമാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി

Posted on: January 24, 2020 4:18 pm | Last updated: January 24, 2020 at 4:18 pm

തിരുവനനന്തപുരം | നേപ്പാളില്‍ രണ്ട് മലയാളി കുടുംബങ്ങള്‍ ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനും കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനും കേരളത്തിലെ എം പിമാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് എം പിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തേണ്ടതാണ്. ഇതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. ഈ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു. വീണ്ടും വിശദമായി കേന്ദ്രത്തിന് കത്തയക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.