Connect with us

Kerala

കൊറോണ വൈറസ്: ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിനി കോട്ടയത്ത് നിരീക്ഷത്തില്‍

Published

|

Last Updated

കോട്ടയം | കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍, ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിനി കോട്ടയത്ത് നിരീക്ഷണത്തില്‍. വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിഎംഒ അറിയിച്ചു.

അതേസമയം, കൊറോണ വൈറസ് പടരുന്ന വുഹാനില്‍ പെണ്‍കുട്ടികളടക്കമുള്ള 20 മലയാളി വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കി ഇന്റേണ്‍ഷിപ്പിനായി സര്‍വ്വകലാശാലയില്‍ തുടരുന്ന വിദ്യാര്‍ഥികളാണിവര്‍. 20 മലയാളികളടക്കം 56 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അവിടെയുള്ളത്.

---- facebook comment plugin here -----

Latest