സഊദിയില്‍ കൊറോണ ബാധിതയായ യുവതിയെ ചികിത്സിച്ച 30 മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തില്‍

Posted on: January 23, 2020 11:51 am | Last updated: January 23, 2020 at 7:39 pm

റിയാദ് | സഊദി അറേബ്യയിലെ അബഹയില്‍ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പൈന്‍സ് യുവതിയെ പരിചരിച്ച 30 മലയാളി നഴ്സുമാരെ പ്രത്യേക നിരീക്ഷണ മുറിയിലാക്കി. യുവതിയെ ചികിത്സിച്ച കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്ക് വൈറസ് സ്ഥിരീകരിച്ചതായും വിവരമുണ്ട്. ഇവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. സഊദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയാത്ത് നാഷണലിലെ നഴ്‌സാണ് ഇവര്‍.

അതേസമയം, പ്രത്യേക മുറിയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് കൃത്യമായ ചികിത്സയോ ഭക്ഷണമോ കിട്ടുന്നില്ലെന്ന പരാതിയുണ്ട്. നഴ്സുമാരുടെ മൂക്കില്‍ നിന്നെടുത്ത സ്രവം പരിശോധനയക്കച്ചു. ഇവര്‍ക്ക് രോഗബാധയേറ്റിട്ടില്ലെന്നാണ് പ്രാഥമിക ഫലത്തില്‍ വ്യക്തമായിട്ടുള്ളത്.