Connect with us

National

രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിക്ക് സുപ്രീം കോടതിയില്‍ പുനര്‍നിയമനം

Published

|

Last Updated

ന്യൂഡല്‍ഹി|  ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിയെ സുപ്രീംകോടതിയിലെ ജോലിയില്‍നിന്നും പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കി. ഇവര്‍ക്ക് ജോലി നഷ്ടമായ കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കിക്കൊണ്ട് ജോലിയില്‍ പുനര്‍നിയമിച്ചു. എന്നാല്‍ ജോലിയില്‍ പ്രവേശിച്ച ഉടന്‍ യുവതി അവധിയില്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

2018 ലാണ് യുവതി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. തൊട്ടുപിന്നാലെ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പരാതി ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സമിതി അന്വേഷിക്കുകയും തള്ളുകയും ചെയ്തു. മുന്‍ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്. അന്വേഷണത്തില്‍ ജസ്റ്റിസ് ഗൊഗോയിക്ക് അന്വേഷണ സമിതി ക്ലീന്‍ ചിറ്റും നല്‍കി.

എന്നാല്‍ ഏറെ ചര്‍ച്ചയായ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. യുവതി പരാതി നല്‍കിയതിന് പിന്നാലെ ഡല്‍ഹി പോലീസില്‍ ഉണ്ടായിരുന്ന രണ്ട് സഹോദരങ്ങളെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ രണ്ട് മാസം മുമ്പ് അവരുടേയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.