പഞ്ചാബ് കോണ്‍ഗ്രസ് കമ്മറ്റിയും ജില്ലാ കമ്മറ്റികളും പിരിച്ചുവിട്ടു

Posted on: January 21, 2020 10:04 pm | Last updated: January 22, 2020 at 10:38 am

ന്യൂഡല്‍ഹി | പഞ്ചാബ് കോണ്‍ഗ്രസിന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയും ഓഫീസ് ചുമതലക്കാരേയും പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പിരിച്ചു വിട്ടു.ഇതിന് പുറമെ
മുഴുവന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികളും പിരിച്ചു വിട്ടിട്ടുണ്ട്.

എന്നാല്‍ പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റിനെസ്ഥാനചലനമില്ല. മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിറകെയാണ് കൂട്ട പിരിച്ചുവിടല്‍.
അതേസമയം, പാര്‍ട്ടിയും സര്‍ക്കാരുമായി മികച്ച സഹകരണം സാധ്യമാക്കാന്‍ എഐസിസി ചുമതലയുള്ള ആശാകുമാരി അധ്യക്ഷയായി 11 അംഗ ഏകോപന സമിതിക്ക് കോണ്‍ഗ്രസ് അധ്യക്ഷ രൂപം നല്‍കിയിട്ടുണ്ട്.