എം എല്‍ എമാരെ അയോഗ്യരാക്കുന്നതില്‍ സ്പീക്കറുടെ അധികാരം പുനപ്പരിശോധിക്കണം: സുപ്രീം കോടതി

Posted on: January 21, 2020 3:53 pm | Last updated: January 21, 2020 at 8:57 pm

ന്യൂഡല്‍ഹി | എം എല്‍ എമാരെ അയോഗ്യരാക്കുന്ന കാര്യത്തില്‍ സ്പീക്കറുടെ അധികാരം പുനപ്പരിശോധിക്കണമെന്നും പാര്‍ലിമെന്റ് ഇതു സംബന്ധിച്ച് പുനരാലോചന നടത്തണമെന്നും സുപ്രീം കോടതി. സ്പീക്കറും ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമായിരിക്കുമെന്നതു കണക്കിലെടുക്കുമ്പോള്‍ ഇത്തരമൊരു അധികാരം നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു.

മണിപ്പൂരിലെ ബി ജെ പി മന്ത്രി ശ്യാംകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. പരാതിയില്‍ നാലാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് കോടതി മണിപ്പൂര്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിക്കുകയും പിന്നീട് ബി ജെ പിയില്‍ ചേരുകയും ചെയ്ത ശ്യാംകുമാറിനെ അയോഗ്യനാക്കണമെന്ന ആവശ്യം സ്പീക്കര്‍ പരിഗണിച്ചില്ലെന്ന് പരാതിപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്.